16
Mar 2025
Sun
16 Mar 2025 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാങ്ക് ജോലി എന്ന സുരക്ഷിത കരിയർ ആഗ്രഹിക്കുന്നവർക്ക് ഇതാ കേരള സംസ്ഥാന സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് വീണ്ടും വിജ്ഞാപനം ഇറക്കിയിരിക്കുന്നു. ജൂനിയർ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, മാനേജർ, അസിസ്റ്റന്റ് സെക്രട്ടറി, സെക്ട്ടറി തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. കേരളത്തിലെ 14 ജില്ലകളിലേയും ബാങ്കുകളിൽ ഒഴിവുണ്ട്. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

ആകെ ഒഴിവുകൾ : 200
അവസാന തീയതി : ഏപ്രില്‍ 30
ഔദ്യോഗിക വെബ്സൈറ്റ് : www.csebkerala.org

പ്രായം
18 വയസ്സിനും 40 വയസ്സിനും ഇടയിൽ.
സംവരണ വിഭാഗങ്ങൾക്ക് ഇളവ് ഉണ്ട്.

യോഗ്യത

1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
കേരള/ കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡാറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്.
›അംഗീകൃത സ്ഥാപനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തിപരിചയം

2. ജൂനിയർ ക്ലാർക്ക്/ കാഷ്യർ

സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യത ആയിരിക്കും.
കൂടാതെ സഹകരണം ഐച്ഛികവിഷയമായി എടുത്ത് ബികോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി ആൻഡ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ന്റെ HDC. അല്ലെങ്കിൽ HDCM) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ).
അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി എസ് സി ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

3. അസിസ്റ്റന്റ് സെക്രട്ടറി
50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി ആൻഡ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ന്റെ HDC. അല്ലെങ്കിൽ HDCM) അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) വിജയിച്ചിരിക്കണം.
› അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി എസ് സി/ എം എസ് സി അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികം ആയിട്ടുള്ളതും ആയ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബികോം ബിരുദം.

4. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

› ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി/ MCA/MSc

മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.

5. സെക്രട്ടറി

HDC & BM ൽ ബിരുദം, അക്കൗണ്ടന്റായി ഏഴ് വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള തസ്തികയിൽ,
അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമോ അതിനു മുകളിലോ സഹകരണ ബാങ്കിൽ OR ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഫിനാൻസ് പ്രധാന വിഷയമായി എം.കോം അല്ലെങ്കിൽ ബാങ്കിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പരിചയവും സഹകരണ യോഗ്യതയും ഉള്ള ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ അംഗത്വം.
OR ബി.കോം (സഹകരണം) അക്കൌണ്ടന്റായി ഏഴുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനുമുകളിലുള്ള തസ്തികയും.

അപേക്ഷാ ഫീസ്

150 രൂപ.
ഓരോ ബാങ്കിനും 50 രൂപ വീതം അധികമായി പരീക്ഷാഫീസ് അടക്കണം.
(പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 50 രൂപ മതി).

അപേക്ഷിക്കെണ്ട വിധം

താഴെ കൊടുക്കുന്ന ലിങ്ക് ഉപയോഗിച്ചാണ് അപ്ലൈ ചെയ്യേണ്ടത്.
ഉദ്യോഗാർത്ഥികൾ ഏത് പോസ്റ്റിലേക്ക് ആണോ അപേക്ഷിക്കുന്നത് ആ പോസ്റ്റിൽ വന്നിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ മുഴുവനായി വായിച്ച് തനിക്ക് അതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ടോ എന്ന് ഉറപ്പു വരുത്തുക.

അപേക്ഷിക്കണ്ട ലിങ്ക്

വിജ്ഞാപനം