22
Apr 2025
Tue
22 Apr 2025 Tue
Ganja caught from Kerala University Hostel

തിരുവനന്തപുരം പാളയത്തെ യൂനിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഹോസ്റ്റലിലെ 15 മുറികളിലായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഒരുമുറിയില്‍ നിന്ന് 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു എക്‌സൈസ് സംഘത്തിന്റെ മിന്നല്‍ പരിശോധന. കഞ്ചാവ് കണ്ടെടുത്ത മുറിയില്‍ ആളുണ്ടായിരുന്നില്ലെന്നാണ് എക്‌സൈസ് സംഘം പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

70ലധികം മുറികളുള്ള  ഹോസ്റ്റലാണിത്. കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇവിടെ താമസിക്കുന്നത്. ഇപ്പോള്‍ കാംപസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ മുന്‍ വിദ്യാര്‍ഥികളും ഇവിടെ താമസിക്കാറുണ്ട്.

ALSO READ: കളമശ്ശേരി കോളേജില്‍ കഞ്ചാവ് വില്‍പ്പന തുടങ്ങിയിട്ട് ആറ് മാസം; കഞ്ചാവ് എത്തിച്ചുനല്‍കുന്നത് ഇതര സംസ്ഥാന തൊഴിലാളി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക