21
Apr 2025
Tue
21 Apr 2025 Tue
kid drown in paravur canal

പറവൂര്‍: അമ്മവീട്ടില്‍ എത്തിയ രണ്ടരവയസ്സുകാരി കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടില്‍ വീണു മരിച്ചു. കൊങ്ങോര്‍പ്പിള്ളി പാറത്തറ ജോഷി-ജാസ്മി ദമ്പതികളുടെ ഇളയമകള്‍ ജൂഹി എലിസബത്താണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വടക്കേക്കര ചെട്ടിക്കാടുള്ള അമ്മവീട്ടില്‍വച്ചായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിന്റെ മതിലിനോടു ചേര്‍ന്നുള്ള തോട്ടിലാണ് കുട്ടി വീണത്. അഞ്ചുവയസുള്ള സഹോദരനൊപ്പം മുറ്റത്ത് കളിക്കുകയായിരുന്നു ജൂഹി. സഹോദരന്‍ വീടിനകത്തേക്ക് പോയപ്പോഴായിരുന്നു അപകടം. കുട്ടിയെ കാണാതെ വന്നതോടെ അമ്മ തിരഞ്ഞെത്തുമ്പോഴാണ് തോട്ടില്‍ വീണുകിടക്കുന്നതു കാണുന്നത്.

ഉടനെ തന്നെ അയല്‍വാസികളുടെ സഹായത്തോടെ കുട്ടിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ അച്ഛന്‍ അബൂദബിയിലാണ് ജോലി ചെയ്യുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക