25
Apr 2025
Wed
25 Apr 2025 Wed
Muvattupuzha native man arrested from Abu Dhabi over POCSO case
പ്രായപൂര്‍ത്തിയാകാത്ത പീഡിപ്പിച്ച കേസില്‍ പ്രതിയായ മൂവാറ്റുപുഴ സ്വദേശിയെ അബൂദബിയില്‍ നിന്ന് പിടികൂടി കേരള പോലീസ്.  മൂവാറ്റുപുഴ സ്വദേശി സുഹൈലിനെയാണ്(27) പിടികൂടിയത്.
2022ലാണ് യുവാവ് ഗള്‍ഫിലേക്ക് പോയത്. ഇന്റര്‍ പോളിന്റെ സഹായത്തോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.