23
Apr 2025
Sat
23 Apr 2025 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബഹ: സൗദിയില്‍ വിനോദയാത്രക്ക് മലയാളി കുടുംബങ്ങളുമായി എത്തിയ മലപ്പുറം സ്വദേശിയായ ബസ് ഡ്രൈവര്‍ മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ജൂബൈലില്‍ നിന്നും വിനോദസഞ്ചാരകേന്ദ്രമായ അബഹയിലെത്തിയ മലയാളി സംഘത്തിന്റെ വാഹനത്തിന്റെ ഡ്രൈവര്‍ ആയിരുന്ന എടപ്പാള്‍, വട്ടകുളം സ്വദേശി, മരക്കാരകത്ത് കണ്ടരക്കാവില്‍ മുഹമ്മദ് കബീര്‍ (49) ആണ് മരിച്ചത്. ഒന്നര പതിറ്റാണ്ടിലേറെയായി പ്രവാസിയായ മുഹമ്മദ് കബീര്‍ ജുബൈലില്‍ സ്വകാര്യ മിനിബസ് ഓടിക്കുന്നുണ്ട്.
ചെറിയ പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ജുബൈലില്‍ നിന്നുമുള്ള മലയാളി കുടുംബങ്ങളുടെ സംഘത്തെ അബഹയിലത്തിച്ചത് മുഹമ്മദ് കബീര്‍ ഓടിച്ചിരുന്ന മിനിബസിലായിരുന്നു. അബഹയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശനം നടത്തിയ സംഘവുമായി ഇന്നലെ തിരികെ മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന കബീറിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

അബ്ദുല്ലകുട്ടി, ആമിനകുട്ടി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: റജില.

മയ്യിത്ത് നാട്ടിലെത്തിച്ച് മറവുചെയ്യും. കെഎംസിസി നാഷനല്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി ബഷീര്‍ മൂന്നിയൂരിന്റെ നേതൃത്വത്തിലാണ് നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.

Malayali bus driver dies of heart attack in Saudi Arabia