02
Apr 2025
Mon
02 Apr 2025 Mon
LPG cylinder price hiked by rupees 50

ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. സബ്‌സിഡി, സബ്‌സിഡി രഹിത ഉപയോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്. ഏപ്രില്‍ 8 മുതലാണ് വില വര്‍ധനവ് പ്രാബ്യത്തില്‍ വരികയെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പൂരി അറിയിച്ചു. 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് പിഎംയുവൈ ഉപയോക്താക്കള്‍ നാളെ മുതല്‍ 500നു പകരം 550 രൂപയും അല്ലാത്തവര്‍ 803നു പകരം 853 രൂപയുമാണ് നല്‍കേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക