21
Apr 2025
Tue
21 Apr 2025 Tue
6 year old boy electrocuted while playing

അവധിക്കാലം ചെലവഴിക്കാന്‍ ആലപ്പുഴയിലെ അമ്മയുടെ വീട്ടിലെത്തിയ ആറുവയസ്സുകാരന്‍ കളിക്കുന്നതിനിടെ എര്‍ത്ത് വയറില്‍ നിന്നു ഷോക്കേറ്റു മരിച്ചു. തിരുവല്ല പെരിങ്ങര കൊല്ലവറയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടെയും മകന്‍ ഹമീനാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവല്ല പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ മാവേലിക്കര ചെട്ടികുളങ്ങര കൈത വടക്ക് കോയിത്താഴത്ത് രാജന്റെ വീട്ടുമുറ്റത്താണ് സംഭവം.

ശ്യാമയുടെ പിതാവ് ശിവാനന്ദന്റെ സഹോദരനാണ് രാജന്‍. രണ്ടു വീടുകളും ഒരേ വളപ്പിലാണ്. രാജന്റെ വീടിന്റെ ഭിത്തിയോടു ചേര്‍ന്ന് മുറ്റത്ത് കുഴിയാനകളെ പിടിച്ചു കളിക്കുമ്പോഴാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക