നടുറോഡില്‍ മെബൈല്‍ ഫോണ്‍ കവര്‍ന്ന് രക്ഷപ്പെടാനുള്ള മോഷ്ടാവിന്റെ ശ്രമം അതിസാഹസികമായി പൊളിച്ച് പ്രവാസി. (Kuwait: Attempt to escape by stealing mobile phone in the middle of the road) കുവൈത്തില്‍ മോഷണം നടത്തി വാഹനത്തില്‍ രക്ഷപ്പെട്ട പ്രതിയെ വെറും പതിനഞ്ച് മിനിറ്റിനുള്ളിലാണ് ഹൈവേ പട്രോളിംഗ് സംഘം പൊക്കിയത്.
|
പട്രോളിങ് സംഘം ഇത്ര പെട്ടെന്ന് എങ്ങിനെ തന്നെ കണ്ടെത്തിയെന്ന് മോഷ്ടാവ് അമ്പരക്കുന്നതിനിടെയാണ് വാഹനം നിര്‍ത്തുവാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. നിര്‍ദ്ദേശപ്രകാരം റോഡരികില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് ഫോണ്‍ നഷ്ടമായ പ്രവാസി വാഹനത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടത്.
ഡ്രൈവര്‍ ബലമായി ഫോണ്‍ മോഷ്ടിച്ചതിനാലാണ് താന്‍ കാറില്‍ തൂങ്ങിക്കിടന്നതെന്ന് പ്രവാസി പൊലീസിനോട് പറഞ്ഞു. ഈ കാഴ്ച്ച കണ്ടാണ് പോലീസ് വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടിയത്. ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.
എന്നാല്‍, ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, ജഡ്ജി കുറ്റപത്രം വായിക്കാന്‍ തുടങ്ങിയ ഉടന്‍ തന്നെ താന്‍ മോഷണം നടത്തിയില്ലെന്ന് പറഞ്ഞ് പ്രതി കുറ്റം നിഷേധിച്ചു. നടപടികള്‍ തടസപ്പെടുത്താനും ശ്രമിച്ചു. തുടര്‍ന്ന് കോടതി കേസ് മാറ്റിവയ്ക്കുകയും പ്രതിക്ക് വേണ്ടി ഒരു അഭിഭാഷകനെ നിയമിക്കുകയും ചെയ്തു.


