23
Apr 2025
Tue
23 Apr 2025 Tue
KK Ragesh

കണ്ണൂര്‍: കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. (KK Ragesh CPM Kannur District Secretary) ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. രാജ്യസഭാംഗമായിരുന്ന രാഗേഷ് കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശിയാണ്.

പാര്‍ലമെന്റിലെ മികച്ച പ്രവര്‍ത്തനത്തിന് പ്രൈം പോയിന്റ് ഫൗണ്ടേഷന്‍ നല്‍കുന്ന സന്‍സദ്രത്‌ന പുരസ്‌കാരത്തിന് 2021ല്‍ കെ കെ രാഗേഷ് അര്‍ഹനായിട്ടുണ്ട്.

നിയമ ബിരുദധാരിയായ രാഗേഷ് കിസാന്‍ സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

എസ്എഫ്ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ഏക മലയാളിയാണ്. ഡോ. പ്രിയാ വര്‍ഗീസാണ് ഭാര്യ. വിദ്യാര്‍ഥികളായ ശാരിക, ചാരുത എന്നിവര്‍ മക്കള്‍.