തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാനയാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. അതിരപ്പള്ളി വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം.
|
ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കാട്ടാനക്കൂട്ടം പാഞ്ഞടുത്തപ്പോള്‍ സംഘം ചിതറിയോടി. അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവച്ചായിരുന്നു സംഭവം.
അതേസമയം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുന്നത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. കലക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം കൊണ്ടുപോവാനാവില്ലെന്നായിരുന്നുപ്രതിഷേധക്കാരുടെ നിലപാട്. പൊലീസ് ഇടപെട്ട് ഇവരെ നീക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടു പേരുടെ ജീവന് നഷ്ടമായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





