കുരിശു മരണത്തിന്റെ സ്മരണയില്‍ ലോകമെങ്ങുമുള്ള ക്രിസ്ത്യാനികൾ ഇന്ന് ദുഃഖ വെള്ളി (Good Friday) ആചരിക്കുന്നു. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ ഞായറാഴ്ച ഈസ്റ്ററും ആചരിക്കും.
12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്നലെ ക്രൈസ്തവര്‍ പെസഹ ആചരിചിരുന്നു. കുരിശുമരണത്തിന് മുന്‍പ് യേശു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെയും അവര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും ഓര്‍മ പുതുക്കുന്ന ദിവസമാറിരുന്നു ഇന്നലെ. യേശു ക്രിസ്തു വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും അന്ത്യ അത്താഴത്തിന്റെയും സ്മരണയിൽ കാൽകഴുകൽ ശുശ്രൂഷ, ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യ ആരാധന എന്നിവ നടന്നു. അന്ത്യ അത്താഴവേളയിൽ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ക്രിസ്തു ലാളിത്യത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിന്റെ സ്മരണയ്ക്കായാണ് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടത്തുന്നത്. തുടർന്ന് അപ്പം മുറിക്കൽ ചടങ്ങും നത്തും. കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ പെസഹാ ശുശ്രൂഷകളിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ പെസഹാ ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കാർമികനായി. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ പെസഹാ ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിച്ചു.യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ കോതമംഗലം മർത്ത മറിയം കത്തീഡ്രൽ വലിയ പള്ളിയിൽ പെസഹാ ശുശ്രൂഷകൾ നടന്നു.
ഇന്ന് ദുഃഖവെള്ളി ദിനത്തിൽ ദേവാലയങ്ങളിൽ പീഡാനുഭവവായന, ദിവ്യകാരുണ്യസ്വീകരണം, കുരിശുചുംബനം, കുരിശിന്റെ വഴി, നഗരികാണിക്കൽ എന്നിവ നടക്കും. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ രാവിലെ 6.30ന് കോലഞ്ചേരി പള്ളിയിലെ ദുഃഖവെള്ളി ശുശ്രൂഷകളിൽ കാർമികത്വം വഹിക്കും. കറുകുറ്റി മൗണ്ട് കാർമൽ മൊണാസ്ട്രിയിൽ നടക്കുന്ന ദുഃഖവെള്ളി ശുശ്രൂഷകളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികനാകും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഇന്നു രാവിലെ 7.15ന് ഞായപ്പിള്ളി സെന്റ് ആന്റണീസ് പള്ളിയിൽ നടക്കുന്ന ദുഃഖവെള്ളി തിരുകർമങ്ങളിൽ മുഖ്യകാർമികത്വം വഹിക്കും. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വൈകുന്നേരം 4.30ന് ദുഃഖവെള്ളി ശുശ്രൂഷകളിൽ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേത്യത്വം നൽകും.
|
Christians around the world will observe Good Friday today


