23
Apr 2025
Sat
23 Apr 2025 Sat
Kuwait rain

തണുപ്പുകാലം കഴിഞ്ഞ് വേനല്‍ചൂടിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി കുവൈത്തില്‍ മഴ മുന്നറിയിപ്പ്. (Rain likely in Kuwait until end of April) കാലാവസ്ഥാ മാറ്റത്തിനിടയിലുള്ള ധീരാബാന്‍ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അല്‍ അജൈരി സയന്റിഫിക് സെന്റര്‍ സ്ഥിരീകരിച്ചു. ഇത് അല്‍ മുഅഖിര്‍ നക്ഷത്രം എന്നറിയപ്പെടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രിയില്‍ മിതമായ കാലാവസ്ഥയും ഉച്ചയ്ക്ക് ഉയര്‍ന്ന താപനിലയുമാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത. ഈ കാലയളവില്‍ ഏപ്രില്‍ അവസാനം വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറഞ്ഞു.

അതേസമയം, വാരാന്ത്യത്തില്‍ പകല്‍ ചൂടും രാത്രിയില്‍ മിതമായ കാലാവസ്ഥയുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കാറ്റ് വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മാറി വീശും. വേഗത കുറഞ്ഞതും മിതമായതും ആയിരിക്കും. ചിലപ്പോള്‍ ശക്തമായ കാറ്റും ഉണ്ടാകും.

തുറന്ന പ്രദേശങ്ങളില്‍ പൊടി ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ ധരാര്‍ അല്‍ അലി പറഞ്ഞു.