10
Apr 2025
Sat
10 Apr 2025 Sat
Actor Shine Tom Chacko arrested by Police

നടന്‍ ഷൈന്‍ ടോം ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു. ഷൈനെതിരേ ലഹരി ഉപയോഗത്തിനും ഗൂഡാലോചനയ്ക്കും കേസെടുക്കുകയും ചെയ്തു. എന്‍ഡിപിഎസ് നിയമത്തിലെ 27(ലഹരി ഉപയോഗം), 29(ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക) തുടങ്ങിയ വകുപ്പുകളാണ് താരത്തിനെതിരേ ചുമത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള എല്ലാ പരിശോധനയ്ക്കും നടനെ വിധേയനാക്കും. അതേസമയം ഹോട്ടലില്‍ എത്തിയ ഡാന്‍സാഫ് സംഘത്തെ ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചാണ് താന്‍ ഓടിയതെന്ന് ഷൈന്‍ ടോം ചാക്കോ പോലീസിനോട് പറഞ്ഞു.

നടി വിന്‍ സി അലോഷ്യസിന്റെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെയായിരുന്നു ഷൈന്‍ ടോം ചാക്കോ തങ്ങിയിരുന്ന ഹോട്ടലില്‍ ഡാന്‍സാഫ് സംഘം ലഹരിപരിശോധനയ്ക്ക് എത്തിയത്. ഈ സമയം മൂന്നാം നിലയില്‍ നിന്ന് രണ്ടാം നിലയിലേക്ക് ചാടുകയും അവിടെ നിന്ന് പടിയിറങ്ങി പുറത്തേക്ക് ഓടിയ ഷൈന്‍ വഴിയില്‍ കണ്ട സ്‌കൂട്ടറിന് കൈ കാണിച്ചു രക്ഷപെടുകയുമായിരുന്നു.