23
Apr 2025
Sun
23 Apr 2025 Sun

തൃശൂര്‍: കൊടകരയില്‍ മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച സ്ഥാപന ഉടമ അറസ്റ്റില്‍. വല്ലപ്പാടിയിലുള്ള ആര്‍ട്ട് ഓഫ് മര്‍മ്മ എന്ന സ്ഥാപനത്തില്‍ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍(47) ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം 15നാണ് സംഭവം. വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കായി എത്തിയ തൃക്കൂര്‍ സ്വദേശിനിയായ യുവതിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. ഉഴിച്ചിലിനായി വനിതാ ജീവനക്കാര്‍ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി ചികിത്സയുടെ മറവില്‍ സെബാസ്റ്റ്യന്‍ യുവതിയെ നിര്‍ബന്ധിച്ച് വിവസ്ത്രയാക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടര്‍ന്ന് ബലാത്സംഗംചെയ്‌തെന്നുമാണ് പരാതി.

 

കൊടകര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി കെ ദാസ് , സബ്ബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ഇഎ, എഎസ്‌ഐമാരായ ജ്യോതി ലക്ഷ്മി, ബേബി, ഗോകുലന്‍, ആഷ്‌ലിന്‍ ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.