01
Apr 2025
Thu
01 Apr 2025 Thu
Pocso case filed against Vloger Mukesh M Nair

വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരേ പോക്സോ കേസ്. പതിനഞ്ചുകാരിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിക്കുകയും അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നും ചുണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോവളം പോലീസ് ആണ്
ഇയാള്‍ക്കെതിരേ കേസെടുത്തത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയുടെ അര്‍ദ്ധനഗ്‌ന ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കോവളത്തെ റിസോര്‍ട്ടില്‍വച്ച് ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ സമ്മതമില്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്നും ഇതുവഴി കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് നേരിട്ടെന്നും പരാതിയില്‍ പറയുന്നു.

മുകേഷ് എം നായരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും കോവളം പോലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക