01
Apr 2025
Fri
01 Apr 2025 Fri
17 year old malayali dies in Abu Dhabi after fell from building

മലയാളിയായ 17കാരന്‍ അബൂദബിയില്‍ കെട്ടിടത്തില്‍ നിന്നു വീണുമരിച്ചു. അബൂദബി നാഷനല്‍ ഓയില്‍ കമ്പനി ജീവനക്കാരനായ എറണാകുളം തോട്ടറ പാറയില്‍ ബിനോയ് തോമസിന്റെയും അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിലെ നഴ്‌സായ എല്‍സി ബിനോയിയുടെയും മകന്‍ അലക്‌സ് ബിനോയ് ആണ് മരിച്ചത്. ടൂറിസ്റ്റ് ക്ലബ് ഏരിയയില്‍ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് കുട്ടി വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബൂദബി മുറൂറിലെ ഇന്ത്യന്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അലക്‌സ് ബിനോയ്.

ഡോ. രാഹുല്‍ ബിനോയ്(ആലപ്പുഴ, രോഹിത് ബിനോയ്(പോളണ്ട്) എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം ഞായറാഴ്ച തോട്ടറിയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.