20
Apr 2025
Fri
20 Apr 2025 Fri
17 year old boy taken custody for raping 3 minor sisters

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്നു സഹോദരിമാരെ പീഡിപ്പിച്ച 17കാരന്‍ പിടിയില്‍. പത്തനംതിട്ട മൂഴിയാര്‍ സ്വദേശിയായ 17കാരനാണ് 13ഉം 12ഉം 9ഉം വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. കോന്നിയില്‍ ബാലികാസനദത്തില്‍ പഠിക്കുന്ന കുട്ടികളാണ് പീഡനത്തിനിരയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞവര്‍ഷം വേനലവധിക്ക് കുട്ടികള്‍ വീട്ടിലെത്തിയപ്പോഴായിരുന്നു അയല്‍വാസിയായ പ്രതി കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടികളുടെ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു പീഡനം.

ബാലികാസദനത്തില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ മൂത്ത കുട്ടിയാണ് പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്. അധികൃതര്‍ വിവരം ശിശുക്ഷേമ സമിതിയെയും ഇവര്‍ പോലീസിനെയും അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പോലീസ് 17കാരനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യലില്‍ കുട്ടി കുറ്റം സമ്മതിക്കുകയും ചെയ്തു.