അബൂദബി: യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ യുവാവ് മരിച്ചു. വല്ലപ്പുഴ സ്വദേശി സുബൈർ എന്ന ബാബു (42) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. സുബൈർ ഓടിച്ചിരുന്ന വാഹനം ട്രക്കുമായി ഇടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഏറെക്കാലമായിയുഎഇയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സുബൈർ ബാബു. ഒരുവർഷം മുൻപാണ് നാട്ടിൽ വന്നുപോയത്.
കുഞ്ഞി മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ് സുബൈർ. ഭാര്യ: ഷെരീഫ. രണ്ട് മക്കളുണ്ട്. സുഹൈൽ, സുബൈദ എന്നിവർ സഹോദരങ്ങളാണ്.
|
അബുദാബി കെഎംസിസി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ ആണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുന്നത്. മയ്യത്ത് നാട്ടിൽ എത്തിച്ചു ഇന്ന് രാത്രി വല്ലപ്പുഴ അപ്പംകണ്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്യും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





