ഷൂട്ടിങ് പരീശിലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രഫ. സണ്ണി തോമസ്(85)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം ഉഴവൂര്‍ സ്വദേശിയായ സണ്ണി ജോസഫ് ഒളിംപിക്സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു.
|
ഷൂട്ടിങ്ങില്‍ അഞ്ചുതവണ സംസ്ഥാന ചാംപ്യനായ സണ്ണി തോമസ് റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ദേശീയ ഷൂട്ടിങ് ചാംപ്യനുമാണ്. കോട്ടയം തിടനാട് മേക്കാട്ട് കെ.കെ. തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബര്‍ 26നാണ് സണ്ണി തോമസിന്റെ ജനനം. 1964-ല്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ 26-ാം വയസ്സിലാണ് അദ്ദേഹം ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്.
വിരമിച്ച ശേഷം മുഴുവന്‍ സമയ ഷൂട്ടിങ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. 1993 മുതല്‍ 2012 വരെ അദ്ദേഹം ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു. സണ്ണി തോമസിന്റെ പരിശീലനത്തില്‍ ഇന്ത്യ നേടിയത് നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ്. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നല്കി രാജ്യം ആദരിച്ചത്. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് റിട്ട. പ്രഫസര്‍ ജോസമ്മ സണ്ണിയാണ് ഭാര്യ. മക്കള്‍: മനോജ് സണ്ണി, സനില്‍ സണ്ണി, സോണിയ സണ്ണി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





