21
Apr 2025
Wed
21 Apr 2025 Wed
Advocate B A Aloor passed away

വിവാദ കേസുകളിലെ പ്രതികള്‍ക്കു വേണ്ടി ഹാജരായി ശ്രദ്ധേയനായ തൃശൂര്‍ എരുമപ്പെട്ടി സ്വദേശി അഡ്വ ബി എ ആളൂര്‍(ബിജു ആന്റണി ആളൂര്‍) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രെയിന്‍ യാത്രികയായ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടും ബലാല്‍സംഗം ചെയ്തും കൊന്ന ഭിക്ഷാടകന്‍ ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായതിലൂടെയാണ് ആളൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. പെരുമ്പാവൂര്‍ ജിഷ വധക്കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്, പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലിക്കേസ് തുടങ്ങിയ കേസുകളിലും ബി എ ആളൂര്‍ പ്രതിഭാഗം അഭിഭാഷകനായിരുന്നു. പ്രമാദമായ കേസുകളിലെല്ലാം ബി എ ആളൂര്‍ സ്വമേധയാ പ്രതികള്‍ക്കു വേണ്ടി രംഗത്തുവരികയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക