നാദാപുരം: പ്രവാചകന് മുഹമ്മദ് നബിയെ നിന്ദ്യമായ രീതിയില്‍ അവഹേളിക്കുന്ന കാര്‍ട്ടൂണും കുറിപ്പും ഫേസ്ബുക്കില്‍ പങ്കുവച്ചയാള്ക്കെതിരേ പരാതി. നാദാപുരം അരൂര്‍ പെരുമുണ്ടച്ചേരി കുയ്യാലില്‍ സുധീഷിനെതിരെയാണ് നാദാപുരം പൊലീസില്‍ പരാതി നല്‍കിയത്.
|
ലോകം മുഴുവന്‍ ആദരിക്കുന്ന മുഹമ്മദ് നബിയെ വളരെ മോശമായ രീതിയില്‍ അവഹേളിച്ച നടപടി വിശ്വാസി സമൂഹത്തിന് ഏറെ വിഷമമുണ്ടാക്കുന്നതാണെന്നും ഇദ്ദേഹം ഇതിന് മുന്‍പും ഇതുപോലുള്ള നിരവധി പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
നാട്ടില്‍ നിലനിന്ന് പോരുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കുക മാത്രമാണ് ഇത്തരം വിദ്വേഷ പ്രചാരണ പോസ്റ്റുകളുടെ ലക്ഷ്യം, ഇയാളുടെ ഈ തരത്തിലുള്ള പോസ്റ്റുകള്‍ സംബന്ധിച്ചു പല തവണ സൂചിപ്പിച്ചിട്ടും വിദ്വേഷ പ്രചരണം സുധീഷ് തുടര്‍ന്ന് പോരുകയാണെന്ന് പരാതിക്കാര്‍ പറയുന്നു.
നാട്ടില്‍ കലാപത്തിന് കോപ്പുകൂട്ടുന്ന സുധീഷിനെ പോലുള്ളവര്‍ക്ക് തക്കതായ ശിക്ഷ നല്കി നിയമത്തിന് മുന്പില് കൊണ്ടു വന്നില്ലെങ്കില്‍ നാട്ടിലെ സമാധാനന്തരീക്ഷം തകരുമെന്നും പരാതിക്കാര്‍ സൂചിപ്പിക്കുന്നു.


