11
May 2025
Mon
11 May 2025 Mon
two expats caught for toxic perfume in Kuwait

കുവൈത്തില്‍ ആല്‍ക്കഹോള്‍ കലര്‍ന്ന പെര്‍ഫ്യൂം കുടിച്ച് അബോധാവസ്ഥയിലായ രണ്ട് പ്രവാസി യുവാക്കളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹവല്ലിയിലെ തിരക്കേറിയ റോഡരികിലാണ് 33ഉം 27ഉം വയസ്സുള്ള പ്രവാസികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൈദാന്‍ ഹവല്ലിയില്‍ രണ്ട് പേര്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. തിരക്കേറിയ നടപ്പാതയിലാണ് ഇരുവരും കിടന്നിരുന്നത്. വിവരം ലഭിച്ചയുടന്‍ തന്നെ പോലീസ് പട്രോളിങ് സംഘം സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് ഇവര്‍ക്ക് അടിയന്തര ചികിത്സ നല്‍കി.

ബോധം തിരിച്ചുകിട്ടിയ ശേഷം ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് ലഹരി കിട്ടുന്നതിന് ആല്‍ക്കോള്‍ കലര്‍ന്ന പെര്‍ഫ്യൂം കുടിച്ച കാര്യം ഇവര്‍ വെളിപ്പെടുത്തിയത്. പരിചയമില്ലാത്ത ഒരാളില്‍ നിന്നുമാണ് ഇതു ലഭിച്ചതെന്നും ഇരുവരും അധികൃതരോട് വെളിപ്പെടുത്തി. തുടര്‍ന്ന് പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ് ഫയല്‍ ചെയ്യുകയും രണ്ടു പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക