17
May 2025
Sun
17 May 2025 Sun
Dubai police

ദുബൈ: മെഡിക്കല്‍ സ്റ്റോറില്‍നിന്ന് മോഷ്ടിക്കപ്പെട്ട ഒന്നേകാല്‍ ലക്ഷം ദിര്‍ഹം വില വരുന്ന മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ ഉടമ അറിയും മുമ്പേ മോഷ്ടാക്കളില്‍നിന്ന് കണ്ടെത്തി ദുബൈ പൊലീസ്. (Equipment worth Dh1.25 million stolen from store; Dubai Police nabs thief before owner knows) അടുത്തിടെ അറസ്റ്റിലായ കവര്‍ച്ചാസംഘത്തെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പലപ്പോഴായി നടന്ന മോഷണത്തെക്കുറിച്ച് പൊലീസ് അറിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെഡിക്കല്‍ സ്റ്റോറിനോട് ചേര്‍ന്ന വെയര്‍ ഹൗസില്‍നിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന ഉല്‍പന്നങ്ങള്‍ കവര്‍ച്ച ചെയ്തത്. കുറേശ്ശെയായി നടത്തിയ മോഷണം ഉടമയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പല സമയങ്ങളിലായി നടന്ന മോഷണവിവരം പൊലീസ് ധരിപ്പിച്ചപ്പോഴാണ് ഉടമ അറിയുന്നത്.

ALSO READ: റഫേല്‍ വിമാന വാര്‍ത്ത കൊടുത്തതിന് വയറിന് വിലക്ക്; വാര്‍ത്ത നീക്കിയപ്പോള്‍ വിലക്കും നീങ്ങി

ദുബൈയിലെ അല്‍ റഫ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് വെയര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി ടീം അല്‍ റഫ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് നടത്തിയ അന്വേഷണമാണ് ഫലം കണ്ടതെന്ന് ആക്ടിങ് ഡയറക്ടര്‍ ബ്രഗേഡിയര്‍ ഗാലിബ് അല്‍ ഖാഫി പറഞ്ഞു.

സുരക്ഷ പഴുതുകള്‍ അടക്കുന്നതിനും പ്രാദേശികമായ വിവര ശേഖരണത്തിനും അത് നേരിടുന്നതിനുമായാണ് ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി ടീം രൂപവത്കരിച്ചത്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ച് പൊതുജന സുരക്ഷ ശക്തിപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2023ല്‍ ടീം രൂപവത്കരിച്ചതു മുതല്‍ അല്‍ റഫ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രധാനപ്പെട്ട നിരവധി അന്വേഷണങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സുരക്ഷ സംബന്ധിച്ച 1333 വിവരങ്ങള്‍ ശേഖരിക്കാനും 738 കേസുകള്‍ പരിഹരിക്കാനും ടീമിന് സാധിച്ചു. മികച്ച സേവനത്തിന് 27 തവണ ടീം അനുമോദനം നേടിയതായും അദ്ദേഹം പറഞ്ഞു.