23
May 2025
Sun
23 May 2025 Sun
four dies in Vadakara car traveller collision

കോഴിക്കോട് വടകരയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഇറങ്ങിവന്ന കാറില്‍ ട്രാവലര്‍ വാനിടിച്ചുകയറി നാലു പേര്‍ മരിച്ചു. ഒമ്പതുപേര്‍ക്ക് പരിക്ക്. മാഹി പുന്നോല്‍ സ്വദേശി പ്രഭാകരന്റെ ഭാര്യ റോജ, പുന്നോല്‍ സ്വദേശി രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിന്‍ലാല്‍, അഴിയൂര്‍ പാറമ്മല്‍ രഞ്ജി എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാന്‍ യാത്രികരായ എട്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കര്‍ണാടക രജിസ്‌ട്രേഷനുള്ള വാനാണ് കാറിലിടിച്ചുകയറിയത്.

ദേശീയപാതയില്‍ മൂരാട് പാലത്തിന് സമീപം വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്. വാനില്‍ സഞ്ചരിക്കുകയായിരുന്ന എട്ടു പേര്‍ക്കും പരുക്കുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക