14
May 2025
Wed
14 May 2025 Wed
Free Recruitment of Skilled Western bridal and evening gown Tailors

ദുബൈയില്‍ ടൈലര്‍മാര്‍ക്ക് ഏജന്‍സി ഫീസില്ലാതെ മികച്ച ശമ്പളത്തില്‍ ജോലി ഉറപ്പാക്കി കേരളത്തിന്റെ വിശ്വസ്ഥ റിക്രൂട്ടിങ് ഏജന്‍സിയായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് (ODEPC). വെസ്റ്റേണ്‍ ബ്രൈഡല്‍, ഈവനിംഗ് ഗൗണ്‍ ടൈലറിംഗില്‍ വൈദഗ്ധ്യമുള്ളവര്‍ക്കായി 20 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തസ്തിക: സ്‌കില്‍ഡ് ടൈലര്‍ (വെസ്റ്റേണ്‍ ബ്രൈഡല്‍ & ഈവനിംഗ് ഗൗണ്‍)

ജോലി സ്ഥലം: ദുബായ്, യുഎഇ

കരാര്‍ കാലാവധി: 2 വര്‍ഷം. നീട്ടാന്‍ സാധ്യതയുണ്ട്.

പ്രായപരിധി

20 മുതല്‍ 50 വയസ്സ് വരെ

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് പാസ്സ്

വെസ്റ്റേണ്‍ ബ്രൈഡല്‍, ഈവനിംഗ് ഗൗണ്‍ തയ്യലില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം
ഉയര്‍ന്ന വേഗതയും ഗുണനിലവാരമുള്ള ഫിനിഷിംഗും വേണം

ശമ്പളം

തുടക്കത്തില്‍ 2,000 ദിര്‍ഹം വരെ

താമസം, ഗതാഗതം എന്നിവ കമ്പനി വഹിക്കും

പ്രവൃത്തി സമയം:
തിങ്കള്‍ മുതല്‍ ശനി വരെ, രാവിലെ 9:00 മുതല്‍ വൈകിട്ട് 6:00 വരെ

അപേക്ഷിക്കേണ്ട വിധം

CV, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഫോട്ടോ, തയ്യല്‍ വീഡിയോ (ലഭ്യമെങ്കില്‍) എന്നിവ തയ്യാറാക്കി ഇമെയില്‍ അയക്കുകയാണ് വേണ്ടത്.
‘Skilled Tailor’ എന്ന സബ്ജക്ട് ലൈനോടുകൂടി [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് സിവി അയക്കേണ്ടത്.

വിജ്ഞാപനം

കേരളത്തിന്റെ റിക്രൂട്ടിങ് ഏജന്‍സിയായ ODEPC ദുബൈയിലേക്ക് ടൈലര്‍മാരെ റിക്രൂട്ട് ചെയ്യുന്നു
Kerala’s recruitment agency ODEPC is recruiting tailors for Dubai
Free Recruitment of Skilled Western bridal and evening gown Tailors