കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശനം നടത്തിയ മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷായ്ക്കെതിരേ കേസെടുക്കാന്‍ ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്കി. പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്താനില്‍ നടത്തിയ ഓപറേഷന് സിന്ദൂറിനെക്കുറിച്ചു വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനൊപ്പം മാധ്യമങ്ങളോടു വിശദീകരിച്ചതിലൂടെയാണ് കേണല്‍ സോഫിയ ഖുറേഷി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിനു പിന്നാലെയായിരുന്നു വിജയ് ഷാ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
|
നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള് അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
ഈ പരാമര്‍ശം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നു മന്ത്രി അവകാശപ്പെട്ടെങ്കിലും രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഇയാള്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





