അബുദാബി: വന്‍കുടലിലൂടെയും മയക്കുമരുന്ന് കടത്ത്. അബുദാബി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ആണ് യാത്രക്കാരന്‍ വന്‍കുടലിലൂടെ കടത്താന്‍ ശ്രമിച്ച കൊക്കൈന്‍ പിടികൂടിയത്. യാത്രക്കാരന്റെ കുടലില്‍ നിന്ന് ഏകദേശം 1,198 ഗ്രാം ഭാരമുള്ള 89 കൊക്കെയ്ന്‍ കാപ്‌സ്യൂളുകളാണ് കണ്ടെടുത്തത്. പരിശോധനയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിഎപിസി)യിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോര്‍ട്ട്‌സ് അധികൃതര്‍ പിടികൂടിയത്. വിപണിയില്‍ ഇവയ്ക്ക് 50 ലക്ഷം ദിര്‍ഹം വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
|
ദക്ഷിണ അമേരിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഇതിന്റെ പേരില്‍ പിടിയിലായത്. സംശയം തോന്നി വിപുലമായ സ്‌കാനിംഗിന് വിധേയമാക്കിയതോടെയാണ് വന്‍ കുടലില്‍ നിന്ന് 89 കാപ്‌സ്യൂളുകള്‍ പുറത്തെടുത്തത്. കഴിഞ്ഞയാഴ്ച, സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 5 കിലോ കഞ്ചാവ് കടത്താനുള്ള ശ്രമവും അതോറിറ്റി പരാജയപ്പെടുത്തിയിരുന്നു.
കാര്യക്ഷമതയോടെയും കഴിവോടെയും തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ശ്രമങ്ങളെ അതോറിറ്റി പ്രശംസിച്ചു.
A passenger attempting to smuggle cocaine by concealing it inside his intestines was apprehended at Zayed International Airport


