കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ദുരൂഹത. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കത്തി നശിച്ച ടെക്സ്റ്റയിൽസിന്റെ മുൻ പാര്‍ട്ണറും ഇപ്പോഴത്തെ ഉടമയും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
|
വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പഴയ പാര്‍ട്ണറായ പ്രകാശനും ഇപ്പോഴത്തെ ഉടമ മുകുന്ദനും തമ്മിൽ ഒന്നര മാസം മുമ്പ് സംഘര്‍ഷമുണ്ടാവുകയും മുകുന്ദന് കുത്തേൽക്കുകയും ചെയ്തിരുന്നു. ഈ കേസിൽ പ്രകാശൻ റിമാന്‍ഡിലാണ്. ഈ സംഭവത്തിന് തീപിടി ത്തവുമായി ബന്ധമുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുന്നതാണ് നല്ലതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ് പറഞ്ഞു. ജുഡീഷ്യൽ അന്വേഷണത്തിലൂടെയെ സത്യം പുറത്തുവരുവെന്നും ചട്ടവിരുദ്ധമായിട്ടാണോ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത് എന്ന് പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





