18
May 2025
Sat
18 May 2025 Sat
Gujarati man arrested for spying for Pakistan

പാകിസ്താനു വേണ്ടി ചാരപ്പണിയെടുത്ത ഗുജറാത്തി യുവാവ് ഗുജറാത്ത് ഭികരവിരുദ്ധ സേനയുടെ പിടിയില്‍. 28കാരനായ സഹദേവ് സിങ് ഗോഹില്‍ ആണ് പിടിയിലായ്. ആരോഗ്യപ്രവര്‍ത്തകനായ സഹദേവ് കച്ച് സ്വദേശിയാണ്. ഇന്ത്യന്‍ വ്യോമസേനയുമായും ബിഎസ്എഫുമായും ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഇയാള്‍ പാക് ഏജന്റിന് കൈമാറിയെന്ന് ഗുജറാത്ത് എടിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിഥി ഭരദ്വാജ് എന്ന് പരിചയപ്പെടുത്തിയ പാക് ഏജന്റുമായി 2023ലാണ് യുവാവ് വാട്‌സ്ആപ്പില്‍ ബന്ധം സ്ഥാപിക്കുന്നത്. തുടര്‍ന്ന് യുവാവ് ഇന്ത്യന്‍ വ്യോമസേനയുടെയും ബിഎസ്എഫിന്റെയും പുതിയതും നിര്‍മാണത്തിലിരിക്കുന്നതുമായ കേന്ദ്രങ്ങളുടെയും വീഡിയോകളും ഫോട്ടോകളും അയച്ചുനല്‍കുകയും ചെയ്തു.

സഹദേവിന് പാക് ഏജന്റുമായി ബന്ധമുണ്ടെന്നറിഞ്ഞ എടിഎസ് ഇയാളെ മെയ് 1ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. തുടര്‍ന്നാണ് സുപ്രധാന വിവരങ്ങള്‍ കൈമാറിയതായി കണ്ടെത്തുന്നത്. ഇതിനു പ്രതിഫലമായി അജ്ഞാതന്‍ നാല്‍പതിനായിരം രൂപ കൈമാറിയതായും ചോദ്യംചെയ്യലില്‍ വ്യക്തമായി. കഴിഞ്ഞദിവസങ്ങളില്‍ യുട്യൂബറടക്കം പത്തോളം പേര്‍ പാകിസ്താനു രാജ്യരഹസ്യം ചോര്‍ത്തിക്കൊടുത്തതിനു പിടിയിലായിരുന്നു.

ALSO READ: പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിയതിന് വനിതാ യുട്യൂബര്‍ അടക്കം ഏഴുപേര്‍ അറസ്റ്റില്‍