21
May 2025
Sun
21 May 2025 Sun
local BJP leader in Kozhikkode found dead in hotel room

കോഴിക്കോട്ടെ ബിജെപി പ്രാദേശിക നേതാവിനെ കണ്ണൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേളന്നൂര്‍ പുളിബസാര്‍ സ്വദേശിയും ബിജെപി ചേളന്നൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ നവനീതത്തില്‍ ജി സജി ഗോപാലാണ് മരിച്ചത്. കണ്ണൂര്‍ ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലിലെ മുറിയിലാണ് സജി ഗോപാലിനെ മരിച്ച നിലയില്‍ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരേതരായ കൊട്ടില്‍ വളപ്പില്‍ ഗോവിന്ദന്‍കുട്ടി-സാവിത്രി ദമ്പതികളുടെ മകനാണ്. ഈ മാസം 23നാണ് സജി ഗോപാല്‍ ഹോട്ടലില്‍ മുറിയെടുത്തത്. എക്‌സാറോ ടൈല്‍സ് റീജ്യനല്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ബബിത (എച്ച്.ഡി.എഫ്.സി). മകന്‍: നവനീത് ഗോപാല്‍. മൃതദേഹം നാട്ടില്‍ എത്തിച്ച് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ALSO READ: അപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം അത്യാഹിതവിഭാഗത്തില്‍ ഏറ്റുവാങ്ങിയത് നഴ്‌സായ അമ്മ; മകനെ തിരിച്ചറിഞ്ഞതും ബോധരഹിതയായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക