15
May 2025
Mon
15 May 2025 Mon
Hamas agrees to US proposal for Gaza ceasefire deal

യുഎസ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ ഹമാസ് സമ്മതിച്ചതായി റിപോര്‍ട്ട്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ആണ് യുഎസ് മുന്നോട്ട് വച്ചിരിക്കുന്നത്. ഈ കാലയളവില്‍ രണ്ട് ഘട്ടങ്ങളിലായി ഹമാസ് 10 ജീവനുള്ള ബന്ദികളെയും ബന്ദിയായിരിക്കെ മരിച്ചവരുടെ മൃതദേഹങ്ങളും ഇസ്രായേല്‍ തടവിലുള്ള ഫലസ്തീനികളെയും മോചിപ്പിക്കണം. ആദ്യ ഘട്ടത്തില്‍ ഹമാസ് അഞ്ച് ബന്ദികളെ മോചിപ്പിക്കണം. വെടിനിര്‍ത്തലിന്റെ അറുപതാമത്തെ ദിവസം അഞ്ച് ബന്ദികളെ കൂടി കൈമാറണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വച്ചാണ് ഹമാസ് പ്രതിനിധികള്‍ക്കു മുമ്പാകെ യുഎസ് പ്രത്യേക നയതന്ത്രപ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇത്തരമൊരു വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ മുന്നോട്ടുവച്ചതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം ഹമാസ് വെടിനിര്‍ത്തല്‍ കരാറിനോട് പൂര്‍ണമായും സമ്മതിച്ചിട്ടില്ലെന്ന വിവരവും വിറ്റ്‌കോഫിനെ ഉദ്ധരിച്ച് പുറത്തുവരുന്നുണ്ട്. ഇസ്രായേലിന്റെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക