29
May 2025
Tue
29 May 2025 Tue
police constable known as Insta queen arrested by Police

ആഡംബരജീവിതം പ്രദര്‍ശിപ്പിച്ച് ഇന്‍സ്റ്റ ക്വീനെന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ട് വൈറലായ വനിതാ കോണ്‍സ്റ്റബിളിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതിന് പിടിയിലായി സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അമന്‍ദീപ് കൗറിനെയാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവരുടെ വരുമാനത്തില്‍ കവിഞ്ഞ സ്വത്തുവകകള്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചതാണെന്ന് ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റുണ്ടായത്. രണ്ട് ഇടങ്ങളിലുള്ള ഭൂമി, ഒരു മഹീന്ദ്ര ഥാര്‍, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ഒരു റോളക്‌സ് വാച്ച്, രണ്ട് ഐഫോണുകള്‍ അടക്കം മൂന്ന് മൊബൈല്‍ ഫോണുകള്‍ തുടങ്ങി കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ പഞ്ചാബ് പോലീസ് മരവിപ്പിച്ചിട്ടുണ്ട്.

2018നും 2025നും ഇടയിലായാണ് അമന്‍ദീപ് കൗര്‍ വാഹനങ്ങളും സ്വത്തുക്കളും മറ്റും വാങ്ങിയത്. വരവില്‍ കവിഞ്ഞ തുക ഇതിനായി യുവതി ചെലവഴിച്ചതായി അന്വേഷണസംഘം പരിശോധനയില്‍ കണ്ടെത്തുകയുണ്ടായി. തുടര്‍ന്നാണ് സ്വത്ത് വകകള്‍ മരവിപ്പിച്ചതും അമന്‍ദീപിനെ അറസ്റ്റ് ചെയ്തതും.

17.71 ഗ്രാം ഹെറോയിനുമായാണ് ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സാണ് ഏപ്രിലില്‍ അമന്‍ദീപ് കൗറിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ബതീന്ദ്ര കോടതി മെയ് 2ന് യുവതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമന്‍ദീപിന്റെ അനധികൃത സമ്പാദ്യം വെളിവാകുന്നത്.

ALSO READ: 7 ആഡംബര കാറുകളും 30 ലക്ഷം രൂപയുടെ ടിവിയും; 30000 രൂപ ശമ്പളമുള്ള സർക്കാർ ഉദ്യോ​ഗസ്ഥയുടെ വസതിയിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്തത് 7 കോടി രൂപ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക