സർക്കാർ ഉദ്യോഗസ്ഥ വൻതോതിൽ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടർന്ന് അഴിമതി വിരുദ്ധ വിഭാഗം ഇവരുടെ വസതിയിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്തത് വൻതോതിൽ പണവും ആഡംബരകാറുകളും ഭൂമിയും മറ്റ് വസ്തുക്കളും. 7 ആഡംബര കാറുകളും 30 ലക്ഷം രൂപയുടെ 98 ഇഞ്ച് ടിവിയും 8 കോടി രൂപയും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.
|
പ്രതിമാസം 30000 രൂപ ശമ്പളം വാങ്ങുന്ന 36കാരിയായ ഹേമ മീനയുടെ വസതിയിലായിരുന്നു റെയ്ഡ്. മധ്യപ്രദേശ് പൊലീസ് ഹൗസിങ് കോർപറേഷനിലെ അസിസ്റ്റന്റ് എൻജിനീയറാണ് ഹേമ മീന. നൂറോളം നായ്ക്കളും വയർലെസ് കമ്മ്യൂണിക്കേഷൻ സംവിധാനവും മൊബൈൽ ജാമറും അടക്കമുള്ള സൗകര്യങ്ങൾ ഇവരുടെ വസതിയിലുണ്ടായിരുന്നു. സോളാർ പാനലുകൾ നന്നാക്കാനെന്ന വ്യാജേനയാണ് ലോകായുക്ത സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന‍്റ് സംഘം വ്യാഴാഴ്ച ഇവരുടെ കേന്ദ്രത്തിലെത്തി റെയ്ഡ് തുടങ്ങിയത്.
പിതാവിന്റെ പേരിൽ 20000 ചതുരശ്ര അടി ഭൂമി വാങ്ങിയ ഹേമ ഇവിടെ ഒരു കോടി രൂപ ചെലവഴിച്ച് വീട് പണിതിരുന്നു. ഇതിനു പുറമേ മറ്റിടങ്ങളിൽ സ്വന്തം പേരിലും ഹേമ ഭൂമി വാങ്ങിയിരുന്നു. വിലപിടിപ്പുള്ള രണ്ട് ഡസനിലേറെ പശുക്കളെയും ഇവർ വാങ്ങികൂട്ടിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





