തൊടുപുഴ: കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്. കുട്ടിയെ കണ്ടെത്തിയെന്ന് വിളിച്ച് പറഞ്ഞ കൈനോട്ടക്കാരന് ശശികുമാര്‍ പോലീസ് കസ്റ്റഡിയില്‍. ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പോക്സോ കേസ് ചുമത്തി. തൊടുപുഴ ബസ് ബസ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്.
|
ചൊവ്വാഴ്ച സേ പരീക്ഷക്കായി വീട്ടില്‍ നിന്നിറങ്ങിയ എട്ടാം ക്ലാസുകാരന് രാത്രിയോടെയാണ് തൊടുപുഴയില്‍ എത്തുന്നത്. തൊടുപുഴയില്‍ കുട്ടിയെ ഒപ്പം കൂട്ടിയ ശശികുമാര്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയുടെ ദേഹത്ത് മുറിവേല്‍പ്പിക്കുകയും മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. പ്രതി തന്നെയാണ് കുട്ടി തൊടുപുഴയില്‍ ഉണ്ടെന്ന് മാതാപിതാക്കളെ വിളിച്ചുപറയുന്നത്. തുടര്‍ന്നാണ് പൊലീസും കുട്ടിയുടെ പിതാവും ബസ് സ്റ്റാന്‍ഡിലെത്തുന്നത്. പ്രതിയെ കൊച്ചി എളമക്കര പൊലീസന് കൈമാറും.
കടവന്ത്ര സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഇന്ന് രാവിലെ തൊടുപുഴ ബസ് സ്റ്റാന്റില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. എട്ടാം ക്ലാസിലെ സേ പരീക്ഷ എഴുതിയ വിദ്യാര്‍ഥി പരീക്ഷാസമയം തീരുന്നതിന് മുമ്പ് സ്കൂളില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.
നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സ്കൂളില്‍ നിന്ന് കുട്ടി പുറത്ത് ഇറങ്ങുന്നതും ഇടപ്പള്ളി ലുലു മാളിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ രാവിലെ സ്കൂളില്‍ സേ പരീക്ഷ എഴുതാന്‍ പോയ കുട്ടി ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എളമക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ALSO READ: നിലമ്പൂരില്‍ മല്‍സരിക്കുമോ? എസ്ഡിപിഐ നിലപാട് ഇന്ന് സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിക്കും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





