14
May 2025
Wed
14 May 2025 Wed
Prof. G. Mohan Gopal's lecture at the CH Chair on June 4th

തേഞ്ഞിപ്പലം: കലിക്കറ്റ് സർവ്വകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയർ വിസിറ്റിങ് പ്രൊഫസറും പ്രമുഖ നിയമജ്ഞനുമായ പ്രഫ. ജി. മോഹൻ ഗോപാലിന്റെ ‘വികസനവും ജനാധിപത്യവും’ പ്രഭാഷണപരമ്പരയുടെ രണ്ടാം ഭാഗം ജൂൺ നാലിന് നടക്കും. രാവിലെ പത്ത് മണിക്ക് ചെയർ ഹാളിൽ ആണ് പ്രഭാഷണം. ‘വഖഫിനു നേരെയുള്ള കയ്യേറ്റം: ഭരണഘടനയും ന്യൂനപക്ഷങ്ങളുടെ ഭാവിയും’ എന്നതാണ് പ്രഭാഷണവിഷയം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാഷണൽ ജുഡീഷ്യൽ അക്കാഡമി ഡയറക്ടറും നാഷണൽ ലോ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമായിരുന്ന പ്രഫ. ജി. മോഹൻ ഗോപാലിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം ആസ്ഥാനമായുള്ള ശ്രീ നാരായണ മാനവധർമം ട്രസ്റ്റ് വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഈ മാസാദ്യം ഒരു ഇന്റർവീനിങ് പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. പുതിയ ഭേദഗതി മുസ്!ലിം വഖഫിനെ രാജ്യത്ത് നിർത്തലാക്കി പകരം മുസ്!ലിം ദാനധർമ്മത്തെ നിയന്ത്രിക്കാൻ ഭരണഘടനാ വിരുദ്ധമായ ഒരു പുതിയ സംവിധാനം സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് പ്രഫ. ജി. മോഹൻ ഗോപാൽ ഡ്രാഫ്റ്റ് ചെയ്ത പെറ്റീഷന്റെ പ്രധാന വാദം. പുതിയ നിയമം പഴയ വഖഫ് നിയമത്തിന്റെ ഭേദഗതി അല്ല എന്നും അതിനാൽ തന്നെ പുതിയ വഖഫ് ആക്ടിനെ വഖഫ് നിയമമായി കണക്കാക്കാനാവില്ല എന്നും പെറ്റീഷൻ വാദിക്കുന്നു.

Prof. G. Mohan Gopal’s lecture at the CH Chair on June 4th