25
May 2025
Thu
25 May 2025 Thu
19-year-old-man-dies-and-two-injured-after-tree-fallen-on-lorry-in-kumaly

കുമളി:കേരള തമിഴ്‌നാട് അതിര്‍ത്തിയായ കുമളി തേനി ദേശീയ പാതയില്‍ ലോറിക്കു മുകളിലേക്ക് മരം കടപുഴകി വീണ് 19കാരന്‍ മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി ചുളപ്പറമ്പില്‍ ശ്രീജിത്ത് മനോജാണ് മരിച്ചത്. പാലായില്‍ നിന്ന് തമിഴ്‌നാട് പെരിയകുളത്തേക്ക് റബര്‍ പാഴ്ത്തടി കയറ്റിവരികയായിരുന്നു ലോറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുമളി ചെക് പോസ്റ്റില്‍ എത്തിയപ്പോള്‍ വാഹനം തകരാറിലാവുകയും തുടര്‍ന്ന് ഇവിടെ നിര്‍ത്തിയിടുകയും ചെയ്ത സമയത്തായിരുന്നു വാഹനത്തിനു മുകളിലേക്ക് മരം വീണത്.

ലോറി ഡ്രൈവറായ മനോജും സഹായി റോഷനും ചെറിയ പരിക്കുകളോട് രക്ഷപെട്ടു. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ശ്രീജിത്തിനെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.