ക്ലാസ് മുറിയില്‍ പിറന്നാള്‍ മധുരം പങ്കുവച്ച കോളജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയിലെത്തി ജീവനൊടുക്കി. കര്‍ണാടകയിലെ കുടക് ജില്ലയിലെ ഹള്ളിഗട്ടിലെ സിഇടി കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി റായ്ചുര്‍ സ്വദേശിനി ജസ്വിനി(19)യാണ് മരിച്ചത്. പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നും ഇതുസംബന്ധിച്ച കുറിപ്പ് വിദ്യാര്‍ഥിനിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
|
കഴിഞ്ഞദിവസമാണ് സംഭവം. ക്ലാസില്‍ ജന്മദിനമാഘോഷിച്ച ജസ്വിനി വൈകീട്ട് ഹോസ്റ്റലിലേക്ക് പോവുകയും ചെയ്തു. ഇതിനു പിന്നാലെ സഹപാഠി ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ജസ്വിനിയുടെ മുറിയുടെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു.
വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വിവരം ഹോസ്റ്റല്‍ വാര്‍ഡനെ അറിയിച്ചു. തുടര്‍ന്ന് കതക് തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ALSO READ: പിറന്നാള്‍ ദിവസം തൂണ്‍ ദേഹത്തേക്ക് മറിഞ്ഞുവീണ് എട്ടുവയസ്സുകാരി മരിച്ചു


