ബീജിങ്: വിമാനത്താവളത്തിലെ യാത്രക്കാരിയുടെ മുഖം തിരിച്ചറിയല്‍ സ്‌കാനറുകള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അവരുടെ മുഖത്തെ കട്ടിയുള്ള മേക്കപ്പ് നീക്കം ചെയ്യാന്‍ നിര്‍ബന്ധിതയായി. മുഖത്തെ മേക്കപ്പ് വൃത്തിയാക്കാന്‍ വിമാനത്താവള ജീവനക്കാര്‍ നല്‍കിയ വെറ്റ് വൈപ്പുകള്‍ ഉപയോഗിക്കുന്ന യുവതിയുടെ ക്ലിപ്പ് കഴിഞ്ഞയാഴ്ചയാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിമാനത്താവള ജീവനക്കാര്‍ അവളെ ശകാരിക്കുന്നതും വിഡിയോയിലുണ്ട്.
|
മേക്കപ്പ് കാരണം ഇമിഗ്രേഷന്‍ കൗണ്ടറിലെ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്‌കാനറിന് യുവതിയെ തിരിച്ചറിയാന്‍ കഴിയാതിരുന്നതോടെയാണ് യുവതിയോട് മുഖത്തെ മേക്കപ്പ് നീക്കാന്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടത്. ഇതോടെ മുഖത്തെ മേക്കപ്പ് മുഴുവന്‍ യുവതി തുടച്ചുനീക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. പാസ്‌പോര്‍ട്ടിലെ ഫോട്ടോയിലേതുപോലെ ആകുന്നത് വരെ മേക്കപ്പ് മുഴുവന്‍ തുടച്ചുമാറ്റൂ എന്നും ഇത്തരത്തില്‍ മേക്കപ്പ് ചെയ്ത് സ്വയം കുഴപ്പത്തില്‍ ചെന്നുചാടുകയാണ് എന്നും ജീവനക്കാരന്‍ ശകാരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
കഴിഞ്ഞ സെപ്റ്റബറില്‍ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ നടന്ന സംഭവം ഇപ്പോഴാണ് വാര്‍ത്തയായത്.
വിഡിയോ വൈറലായതോടെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നു. യഥാര്‍ഥ ജീവിതത്തില്‍ യുവതിക്ക് ഫില്‍ട്ടറുമായി നടക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തില്‍ മേക്കപ്പ് ചെയ്തതെന്നും ഇത് സാധാരണ മേക്കപ്പല്ലെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. മേക്കപ്പിന്റെ പേരില്‍ പരിഹസിച്ച് സംസാരിക്കാന്‍ ജീവനക്കാരന് അവകാശമില്ലെന്നും യാത്രക്കാരിയെ പരസ്യമായി അപഹസിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സ്‌കാനറിന്റെ പ്രവര്‍ത്തനക്ഷമതയേയും ചിലര്‍ ചോദ്യംചെയ്തു. 2017 ല്‍ നാന്‍യാങ് വിമാനത്താവളത്തില്‍ ആദ്യമായി സ്ഥാപിച്ച മെഷീനുകള്‍ ഉപയോഗിച്ച് വിമാനത്താവളങ്ങളില്‍ മുഖം തിരിച്ചറിയല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് ചൈനയില്‍ പുതിയ കാര്യമല്ല. മിക്ക യാത്രക്കാരും ഈ കണ്ടുപിടുത്തത്തെ പ്രശംസിക്കുകയും വരികള്‍ കൂടുതല്‍ വേഗത്തില്‍ ഒഴുകാന്‍ അനുവദിക്കുകയും ചെയ്തതായി പറയുന്നു.
Woman forced to remove make up after failing airport facial recognition scans


