നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് മുന്‍ എംഎല്‍എ പി വി അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ തന്റെ കൈയില്‍ അതിനുള്ള പണമില്ലെന്നും അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയില്‍ പണമില്ല. താന്‍ സാമ്പത്തികമായി തകര്‍ന്നത് ജനങ്ങള്‍ക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
|
യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരേ പ്രവര്‍ത്തിക്കുന്നുവെന്നും അന്‍വര്‍ ആരോപിച്ചു. യുഡിഎഫ് ഭയക്കുന്ന തന്റെ അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവച്ചത്. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അന്‍വര്‍ പ്രതികരിച്ചു. പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ് എം സ്വരാജെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു.
യുഡിഎഫില്‍ സഖ്യകക്ഷിയാക്കിയില്ലെങ്കില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തൃണമൂലിനെ യുഡിഎഫ് സഖ്യകക്ഷിയാക്കാനുള്ള പി വി അന്‍വറിന്റെ താല്‍പര്യം വി ഡി സതീശന്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു അന്‍വര്‍ മല്‍സരിക്കാനുള്ള തീരുമാനം കേരളത്തിലെ തൃണമൂല്‍ നേതൃത്വം സ്വീകരിച്ചത്.


