ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാറിനെ സിപിഐഎമ്മില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. പത്മകുമാറിനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ ആവശ്യമുയര്‍ന്നിട്ടും, ജില്ലാ കമ്മിറ്റി യോഗം, നടപടി സസ്പെന്‍ഷനില്‍ ഒതുക്കുകയായിരുന്നു.
|
മുതിര്‍ന്ന നേതാക്കളായ തോമസ് ഐസക്കിന്റെയും സജി ചെറിയാന്റെയും നേതൃത്വത്തിലാണ് ജില്ലാ കമ്മിറ്റി ചേര്‍ന്നത്. ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടതടക്കമുള്ള കാര്യങ്ങള്‍ ആത്മകഥയിലൂടെ തുറന്നു പറയുമെന്ന് എ പത്മകുമാര്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് നടപടിയുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ വെളിപ്പെടുത്തലുണ്ടാകുമെന്ന പത്മകുമാറിന്റെ തുറന്നുപറച്ചലാണ് സസ്‌പെന്‍ഷനില്‍ മാത്രം നടപടി ഒതുക്കിയെന്നാണ് കരുതുന്നത്.
ALSO READ: ഹോര്‍മുസ് വഴി കടന്നുപോവുന്ന കപ്പലുകളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് ഇറാന്‍


