ടെലിവിഷന്‍ താരമായ സുചിത ഉഗാലേ(22)യെ മരിച്ച നിലയില്‍ കണ്ടെത്തി. കുംകും ഭാഗ്യ, വാഗ്ലെ കി ദുനിയ തുടങ്ങി ഷോകളിലൂടെ ശ്രദ്ധേയായ സുചിതയെ മുംബൈക്കു സമീപമുള്ള ആചോലെ ഗ്രാമത്തിലെ സ്വവതിയായ സായി സന്തോഷിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
|
ഞായര്‍ രാത്രി 7നും 7.30നും ഇടിയിലായാണ് സംഭവം. കിടപ്പുമുറിയില്‍ കയറി കതകടച്ച സുചിതയെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. കുടുംബാംഗങ്ങളും അയല്‍വാസികളും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനകം മരിച്ചിരുന്നു. നിരവധി സിനിമകളിലും സുചിത വേഷമിട്ടുണ്ട്.
ALSO READ: യമന്റെ സ്‌പൈഡര്‍മാന്‍ അഗ്നിപര്‍വത ഗര്‍ത്തത്തില്‍ വീണുമരിച്ചു


