അബുദാബി: യുഎഇയില്‍ ജൂണ്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് മാസം വിലയില്‍ കുറവ് രേഖപ്പെടുത്തിയപ്പോള്‍ ഇപ്രാവശ്യം പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായില്ല. എന്നാല്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഡീസല്‍ ലിറ്ററിന് 7 ഫില്‍സ് ആണ് കുറച്ചത്.
|
പുതിയ നിരക്ക് പ്രകാരം പെട്രോള്‍ സൂപ്പര്‍ 98ന് ലിറ്ററിന് 2.58 ദിര്‍ഹമാണ് ജൂണ്‍ ഒന്നു മുതല്‍ നല്‍കേണ്ടി വരിക. മെയ് ഒ്‌ന് മുതലുള്ള വിപണിയിലും ഇതേ വിലതന്നെയാണ്. സ്‌പെഷല്‍ 95ന് ലിറ്ററിന് 2.47 ദിര്‍ഹമും ഇപ്ലസ് 91ന് ലിറ്ററിന് 2.39 ദിര്‍ഹവുമാണ് വില.
എന്നാല്‍ ഡീസലിന് 7 ഫില്‍സ് കുറച്ചതോടെ അടുത്തമാസം 2.45 ദിര്‍ഹം നല്‍കിയാല്‍ മതി. ഈ മാസം ലിറ്ററിന് 2.52 ദിര്‍ഹമാണ്. ആഗോള ഇന്ധനവിലയ്ക്കനുസരിച്ചാണ് യുഎഇ അധികൃതര്‍ ഓരോ മാസവും അവസാനം അടുത്തമാസത്തെ ഇന്ധന വില പ്രഖ്യാപിക്കുന്നത്.
നാളെ മുതലുള്ള നിരക്ക്
| Category | Price per litre (June) | Price per litre (May) |
|---|---|---|
| Super 98 | Dh2.58 | Dh2.58 |
| Special 95 | Dh2.47 | Dh2.47 |
| E-Plus 91 | Dh2.39 | Dh2.39 |
UAE announces fuel prices: here a full tank cost in June 2025





