28
Jun 2025
Sun
28 Jun 2025 Sun
Kerala expat shot dead in Saudi arabia

സൗദി അറേബ്യയില്‍ മലയാളി യുവാവിനെ വെടിവച്ചുകൊന്നു. കാസര്‍കോട് ബദിയ ബന്തടുക്ക സ്വദേശി എ എം ബഷീര്‍(41) ആണ് കൊല്ലപ്പെട്ടത്. ബീഷയ്ക്കു സമീപം റാക്കിയയില്‍ ആണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രിയില്‍ വാഹനം കഴുകുന്നതിനിടെ ഇവിടെയെത്തിയ സംഘം യുവാവിനെ വെടിവയ്ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
13 വര്‍ഷമായി സൗദിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ബഷീര്‍. നസ്‌റിന്‍ ബീഗമാണ് ഭാര്യ. മറിയം ഹല, മുഹമ്മദ് ബിലാല്‍ എന്നിവര്‍ മക്കളാണ്.

ALSO READ: ഇടുങ്ങിയ വഴിയിലൂടെ കാറോടിച്ചതിനെ ചൊല്ലി വഴക്ക്; യുഎഇയില്‍ മൂന്ന് സ്ത്രീകളെ വെടിവച്ചുകൊന്നു