30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Police filed case against RSS leader in Karnataka

കര്‍ണാടകയിലെ ആര്‍എസ്എസ് നേതാവ് കല്ലട്ക പ്രഭാകര്‍ ഭട്ടിനെതിരേ ബണ്ട്വാള്‍ പോലീസ് കേസെടുത്തു. ഇരുസമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപന പ്രസംഗം നടത്തിയതിനെതിരേയാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൂറത് കല്‍ ഫാസില്‍ വധക്കേസിലെ മുഖ്യപ്രതി സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതില്‍ അനുശോചിച്ച് മെയ് 12ന് ബജ്‌പെയില്‍ മധ്വ പാലസ് ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ നടത്തിയ വിദ്വേഷ പ്രസംഗമാണ് കേസിനാധാരമായത്. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ഈ പരിപാടിയില്‍ ഭട്ട് നടത്തിയ പരാമര്‍ശങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതും സമാധാനം തകര്‍ക്കുന്നതുമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.

ഇതിനു പിന്നാലെയായിരുന്നു പിക്കപ്പ് വാന്‍ ഡ്രൈവറും മഹല്ല് സെക്രട്ടറിയുമായ അബ്ദുല്‍റഹീം കൊല്ലപ്പെട്ടത്. അബ്ദുല്‍ റഹീമിനെ സുഹൃത്ത് കൂടിയായ ആര്‍എസ്എസ്സുകാരന്‍ മണല്‍ ഇറക്കാനായി വിളിച്ചുവരുത്തുകയും ബൈക്കുകളിലെത്തിയ 15 അംഗം വെട്ടിക്കൊല്ലുകയുമായിരുന്നു. അബ്ദുല്‍ റഹീമിന്റെ കൊലപാതകമുണ്ടായത് ഭട്ടിന്റെ വിദ്വേഷ പ്രസംഗത്തിന്റെ പിന്നാലെയാണെന്ന പരാതി അന്നു തന്നെ ഉയര്‍ന്നിരുന്നു.

ALSO READ: ആര്‍എസ്എസുകാരനായ സുഹൃത്ത് മണലിറക്കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കൊലപ്പെടുത്തി; കൊല്ലപ്പെട്ട റഹീം നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട മഹല്ല് സെക്രട്ടറി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement