ദീര്‍ഘകാലമായി പ്രവാസികള്‍ കാത്തിരുന്ന ഏകീകൃത ഗള്‍ഫ് വിസ ഒടുവില്‍ യാഥാര്‍ത്ഥ്യമാവുന്നു. (unified Gulf visa to be launched later this year) ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം അവസാനത്തോടെ നടപ്പിലാവും.
|
യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങള്‍ വിവരങ്ങള്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ ചേര്‍ക്കുന്നതു പൂര്‍ത്തിയാവുകാണ്. ഈ വര്‍ഷാവസാനം തന്നെ ഒറ്റ ടൂറിസ്റ്റ് വീസയില്‍ 6 ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനാകുമെന്നാണ് റിപോര്‍ട്ട്.
പദ്ധതി ഇനിയും നീണ്ടുപോകില്ലെന്ന് കുവൈത്തില്‍ ചേര്‍ന്ന ജിസിസി വിദേശ കാര്യമന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കി. ഷെന്‍ഗന്‍ വിസ മാതൃകയില്‍ ഏകീകൃത വിസ വരുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഓരോ രാജ്യം സന്ദര്‍ശിക്കാനും പ്രത്യേക വിസ എടുക്കുന്ന നിലവിലെ രീതി ഇതോടെ ഒഴിവാകും. ഗള്‍ഫിലെ വിനോദസഞ്ചാര, വാണിജ്യ, വ്യാപാര സാമ്പത്തിക മേഖലകള്‍ക്കും പുതിയ വിസ കരുത്ത് പകരും.
വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി പുതിയ ടൂറിസം പാക്കേജുകള്‍ തയാറാക്കുന്ന നടപടികള്‍ ട്രാവല്‍, ടൂറിസം കമ്പനികളും ഊര്‍ജിതമാക്കി.



