30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
V Sivankutty announced holiday for schools tomorrow

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ബലിപെരുന്നാള്‍ അവധി ജൂണ്‍ ആറിനാണ് കലണ്ടറില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്ന് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ മതപണ്ഡിതര്‍ പ്രഖ്യാപിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ സര്‍ക്കാര്‍ വെള്ളിയാഴ്ച ദിവസത്തെ അവധി പിന്‍വലിക്കുകയും ശനിയാഴ്ച അവധി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതിനെതിരേ മുസ് ലിം സംഘടനകളില്‍ നിന്ന് എതിര്‍പ്പുയരുകയുണ്ടായി. ഇതോടെയാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി അറിയിച്ചത്.

വെള്ളിയാഴ്ച അവധിയില്ലെന്നുള്ള അറിയിപ്പുകള്‍ സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ അറിയിച്ചതിനു പിന്നാലെയാണ് രാത്രിയോടെ മന്ത്രി വെള്ളിയാഴ്ച അവധിയാണെന്ന് പ്രഖ്യാപിച്ചത്.

പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും പിന്നീട് അറിയിച്ചു.

ALSO READ: http://ബലിപെരുന്നാള്‍ അവധി ശനിയാഴ്ച്ച മാത്രം; നാളത്തെ അവധി മാറ്റി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement