21
Jun 2025
Fri
21 Jun 2025 Fri
saudi air taxi

സൗദി നഗരങ്ങളില്‍ അധികം വൈകാതെ അതിവേഗം ലക്ഷ്യത്തെലെത്താവുന്ന എയര്‍ ടാക്‌സികള്‍ വ്യാപകമാവും. (Saudi group and Joby aviation mou for Air Taxi service) ഇലക്ട്രിക് എയര്‍ ടാക്സികള്‍ നിര്‍മിക്കുന്ന അമേരിക്കയിലെ ജോബി ഏവിയേഷനുമായി ഒരു ബില്ല്യണ്‍ ഡോളറിന്റെ (375 കോടി റിയാല്‍) ധാരണാപത്രം ഒപ്പുവെച്ച് സൗദിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അബ്ദുല്‍ ലത്തീഫ് ജമീല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്തും മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും എയര്‍ ടാക്സി അടക്കമുള്ള വ്യോമയാത്രാ സേവനങ്ങള്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് അബ്ദുല്‍ ലത്തീഫ് ജമീല്‍ പ്രഖ്യാപിച്ചു.

ഹെലികോപ്ടര്‍ മാതൃകയില്‍ കുത്തനെ പറന്നുയരുകയും ലാന്റിംഗ് നടത്തുകയും ചെയ്യുന്ന ഇലക്ട്രിക് ചെറുവിമാനങ്ങള്‍ (ഇവിറ്റോള്‍) നിര്‍മിക്കുന്നതില്‍ വിദഗ്ധരാണ് ജോബി ഏവിയേഷന്‍. പൈലറ്റ് നിയന്ത്രിക്കുന്ന ഇവിറ്റോളില്‍ ഒരേസമയം നാല് യാത്രക്കാര്‍ക്കാണ് സഞ്ചരിക്കാന്‍ കഴിയുക.

ALSO READ: സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം; പ്രവാസികള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

മണിക്കൂറില്‍ 200 മൈല്‍ ആണ് വേഗത. ഹെലികോപ്ടറിന്റേച് പോലെ വലിയ ശബ്ദമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല.

യാത്രക്കാരെ വഹിച്ചു കൊണ്ടുള്ള ജോബിയുടെ എയര്‍ ടാക്സികള്‍ 2026-ല്‍ ദുബൈയില്‍ സര്‍വീസ് തുടങ്ങും. ഇതിനു തൊട്ടുപിന്നാലെയാവും സൗദി മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം.

ജോബിയും അബ്ദുല്‍ ലത്തീഫ് ജമീലും ഒപ്പുവച്ച ധാരണാപത്രം പ്രകാരം വരുംവര്‍ഷങ്ങളില്‍ 200 ഇവിറ്റോള്‍ എയര്‍ക്രാഫ്റ്റുകളും അനുബന്ധ സര്‍വീസുകളും ഇവര്‍ സൗദിയില്‍ ലഭ്യമാക്കും. ജോബി ഏവിയേഷന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ഓര്‍ഡറാണിത്.

ശുദ്ധവും സുരക്ഷിതവും കാര്യക്ഷമവും എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ഉള്ളതുമായ യാത്രാ സര്‍വീസുകളിലൂടെ, ഗതാഗത രംഗത്ത് വിപ്ലവം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സൗദി ഗ്രൂപ്പ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഇതിനു പുറമെ, സൗദിയിലും മിഡില്‍ ഈസ്റ്റ് മേഖലയിലും അതിനൂതന വ്യോമ ഗതാഗത സര്‍വീസുകള്‍ നടപ്പില്‍ വരുത്തുന്നതിന്റെ സാധ്യതകള്‍ ഇരുകമ്പനികളും വിലയിരുത്തും.

സൗദിയിലും മറ്റ് രാജ്യങ്ങളിലും ജോബി ഏവിയേഷന്റെ വിതരണക്കാരാവാനും അബ്ദുല്‍ ലത്തീഫ് ജമീലിന് പദ്ധതിയുണ്ട്. 2020-ല്‍ ജോബി ഏഴിയേഷനില്‍ ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു.