21
Jun 2025
Sat
21 Jun 2025 Sat
student electrocuted from electric trap placed for wild boar

പന്നിക്കു വേണ്ടി സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷേക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയില്‍ ആണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥി സച്ചുവാണ് മരിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ച് കുട്ടികള്‍ക്കാണ് വഴിയിലുണ്ടായ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റത്. സ്ഥലത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നു പ്രദേശവാസികള്‍ പറയുന്നു.

ALSO READ: പാലക്കാട് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നിക്ക് വച്ച കെണിയില്‍പ്പെട്ടെന്ന് സംശയം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക