05
Jun 2025
Thu
05 Jun 2025 Thu
one man survived from Ahmedabad flight crash

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്നതിനു പിന്നാലെ തകര്‍ന്നുവീണ എയര്‍ഇന്ത്യ വിമാനത്തിലെ ഒരു യാത്രികന്‍ അദ്ഭുതകരമായി രക്ഷപെട്ടു. വിമാനം തകരുന്നതിനു മുമ്പായി എമര്‍ജന്‍സ് ഡോര്‍ തുറന്ന് പുറത്തേക്ക് ചാടിയ വിശ്വാസ് കുമാര്‍ രമേഷ് എന്ന നാല്‍പതുകാരനാണ് അവിശ്വസനീയമായി രക്ഷപെട്ടത്. ബ്രിട്ടീഷ് പൗരത്വമുള്ള രമേഷ് വിമാനത്തിലെ 11 എ സീറ്റിലെ യാത്രികനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കുകളോടെ രക്ഷപെട്ട വിശ്വാസ് കുമാര്‍ രമേഷ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 230 യാത്രികരും 12 ജീവനക്കാരുമടക്കം 242 പേരും മരിച്ചുവെന്നായിരുന്നു നേരത്തേ പോലീസ് അറിയിച്ചിരുന്നത്. അതേസമയം വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ചുവിദ്യാര്‍ഥികള്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി. നിരവധി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പരിക്കുകളോടെ ചികില്‍സയിലാണ്.

ALSO READ: എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണത് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിനു മുകളില്‍; അഞ്ചു വിദ്യാര്‍ഥികള്‍ മരിച്ചു