26
Jun 2025
Mon
26 Jun 2025 Mon
man shot wife at Palakkad

പാലക്കാട്ട് ഭാര്യക്കു നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തു. വെടിയേറ്റ് വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ മേരി(52)ക്ക് ആണ് പരിക്കേറ്റത്. കാല്‍മുട്ടിന് പരിക്കേറ്റ ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ മേരിയുടെ ഭര്‍ത്താവ് ശിവനെ(58) അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദ്യപാനിയായ ശിവന്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ശിവന്‍ ഭാര്യ മേരിയുമായി വഴക്കുണ്ടാക്കുകയും എയര്‍ഗണ്‍ ഉപയോഗിച്ച് ഇവരെ വെടിവയ്ക്കുകയുമായിരുന്നു.

അറസ്റ്റ് ചെയ്ത് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Also Read: സൗദിയില്‍ മലയാളിയെ വെടിവച്ചുകൊന്നു